കൊടുങ്ങല്ലൂര്‍ പടാകുളത്ത് പനി ബാധിച്ച് യുവാവ് മരിച്ചു. തച്ചിപ്പറമ്പിൽ ഗോപാലൻ മകൻ സുജിത്ത് (43) ആണ് മരിച്ചത്. എലിപ്പനിയാണെന്ന് സംശയിക്കുന്നു. ഗുരുതരമായി പനി ബാധിച്ചതിനെ തുടർന്ന് സുജിത്ത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ 9.30ന് ചാപ്പാറ ക്രിമിറ്റോറിയത്തിൽ നടക്കും.

