കഴിഞ്ഞ 6ആം തിയ്യതി ഉച്ചക്ക് 12.40 മണിക്ക് തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ബസ്സിൻറെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച കേസ്സിലെ പ്രതിയായ മേത്തല പറമ്പിക്കുളങ്ങര സ്വദേശി നടുമുറി വീട്ടിൽ ജയറാം (53 വയസ്) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ജയറാമിനെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
ജയറാം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ 8 പോക്സോ കേസുകളിലും, ചേർപ്പ് പോലീസ് സ്റ്റേഷനിലെ പൊതു സ്ഥലത്ത് വെച്ച് സ്രീകൾക്ക് നേരെ അതിക്രമം നടത്തിയ ഒരു കേസിലും, ആളൂർ പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമപ്പെട്ട് പൊതുജനശല്യം ഉണ്ടാക്കിയ ഒരു കേസിലും പ്രതിയാണ്.

