തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ മൊബൈൽ സർജറി യൂണിറ്റ് പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി വെറ്ററിനറി സർജനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം 90ൽ കുറഞ്ഞ ദിവസത്തേക്കായിരിക്കും. എം.വി.എസ്.സി. (സർജറി)യാണ് യോഗ്യത. വെറ്ററിനറി സയൻസ് ബിരുദാനന്തര ബിരുദധാരികളുടെ അഭാവത്തിൽ യു ജി (വെറ്റ്) ആയി നിയമിക്കപ്പെടുന്നതിന് ബി. വി.എസ്. സി ആൻ്റ് എ.എച്ച്, വേൾഡ് വൈഡ് വെറ്റിനറി സർവീസ് ട്രെയിനിംഗ്/തത്തുല്യ സർജറി ട്രെയിനിംഗ് എന്നീ യോഗ്യതയുള്ളവരേയും പരിഗണിക്കും. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭിലഷണീയ യോഗ്യതയായിരിക്കും.
അപേക്ഷകർക്ക് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
താത്പര്യമുളളവർ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂൺ 17 ന് 10.30 ന് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04872361216.

