കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മാള, മടത്തുംപടി ചാക്കാട്ടിക്കുന്ന് ദേശത്ത് കോനാട്ട് വീട്ടിൽ പോത്ത് കണ്ണൻ എന്ന് വിളിക്കുന്ന സുജിത് 32 വയസ്സ് , കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകയായ മുരിങ്ങൂർ, തെക്കുമുറി വില്ലേജിൽ ആറ്റപ്പാടം ദേശത്ത് മാളിയേക്കൽ വീട്ടിൽ ബിനോയി 28 വയസ്സ്, എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചത്..
6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ സുജിതിന്റെ വീടിന് അടുത്തുള്ള ചക്കാട്ടിക്കുന്നിലുള്ള ഭാര്യയുടെ വീട്ടിൽ വന്ന് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് സുജിത്തിനെ മാള പോലീസ് ചക്കാട്ടിക്കുന്നിൽ നിന്ന് അറസ്റ്റ് ചെയ്തത്.
സുജിത്തിന് മാള പോലീസ് സ്റ്റേഷനിൽ 2024 ൽ ഒരു വധശ്രമ കേസും 2022 ൽ രണ്ട് അടിപിടി കേസും 2017 ൽ ഒരു അടിപിടികേസും 2006 ൽ രണ്ട് മോഷണ കേസും പുത്തൻവേലിക്കര പോലീസ് സ്റ്റേഷനിൽ 2020 ൽ ഒരു വധശ്രമകേസും 2006 ൽ ഒരു മോഷണ കേസും അടക്കം 8 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ബിനോയി 2025 ൽ കൊടകര പോലീസ് സ്റ്റേഷനിൽ ഒരു ബലാത്സംഗ കേസിലെയും 2020 ൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസിലും 2009 ൽ കൊരട്ടി പോലീസ് സ്റ്റേഷനിൽ തട്ടികൊണ്ടു പോകലിന് ഒരു കേസിലെയും മാള പോലീസ് സ്റ്റേഷനിൽ 3 മോഷണ കേസിലും കൊരട്ടി പോലീസ് സ്റ്റേഷനിൽ 4 മോഷണ കേസിലും ചാലക്കുടി പോലീസ് സ്റ്റേഷനിൽ 2 മോഷണ കേസിലെയും വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിലും അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലും ഓരോ മോഷണകേസിലും അടക്കം 16 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

