ചാലക്കുടി ഗവ. വനിതാ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ‌് മെക്കാനിക്, ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി, ഇൻ്റീരിയർ ഡിസൈൻ ആന്റ് ഡെക്കറേഷൻ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് https://itiadmissions.kerala.gov.in/ എന്ന വിലാസത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിച്ചശേഷം പ്രിൻ്റൗട്ട്, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 24നകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി തൊട്ടടുത്തുള്ള ഐ.ടി.ഐയിൽ ഹാജരാകണം. ജൂൺ 20 വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 0480-2700816, 8943053764.
Tags
education

