ഹാരിസകൺ മലയാളം എസ്റ്റേറ്റിന്റെ ചൊക്കന ഡിവിഷനു കീഴിലുള്ള 1998 നമ്പർ ഫീൽഡിലേക്ക് അതിക്രമിച്ച് കയറി പതിനായിരം രൂപ വില വരുന്ന രണ്ട് റബ്ബർ മരങ്ങൾ മുറിച്ചെടുത്ത് പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് പോയ സംഭവത്തിൽ പ്രതികളായ വെള്ളിക്കുളങ്ങര നായാട്ടു കുണ്ട് സ്വദേശി, കണ്ണായി വീട്ടിൽ ഷാജു (55), വെള്ളിക്കുളങ്ങര ചൊക്കന സ്വദേശി, മനപ്പുള്ളി വീട്ടിൽ രൂപൻ രാജ് (27),വെള്ളിക്കുളങ്ങര നായാട്ടു കുണ്ട് സ്വദേശി, പോട്ടക്കരൻ വീട്ടിൽ അനന്തു (23) എന്നിവരെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
ഷാജുവിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ 2 അടിപിടിക്കേസുകളും, പെതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിനുള്ള 1 കേസുമുണ്ട്.
അനന്തുവിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ അപകടം വരുത്തുന്ന തരത്തിൽ വാഹനമോടിച്ച 2 കേസുകളും, ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യമുണ്ടാക്കിയ 1 കേസും, പെതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിനുള്ള 1 കേസും, മാള പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിനുള്ള 1 കേസുമുണ്ട്.

