കൊരട്ടി തെക്കുമുറി കോനൂർ സ്വദേശി പള്ളിപറമ്പിൽ വീട്ടിൽ ഗ്രേസി (73) മകൻ ഗല്ലറ്റിനെയും പണം ചോദിച്ചത് കൊടുക്കാത്തതിലുളള വൈരാഗ്യത്താൽ ആക്രമിച്ച സംഭവത്തിൽ കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഗല്ലറ്റിന്റെ മകൻ അശ്വിൻ (23)നെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. അശ്വിൻ കൊരട്ടി പോലീസ് സ്റ്റേഷനിൽ 1 വധശ്രമക്കേസിലും, വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ 1 കേസിലും, മയക്ക് ഉപയോഗിച്ച 2 കേസിലും പ്രതിയാണ്.

