Magspot Blogger Template

ഇറാനിലെ ഇസ്രേല്‍ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

 


തൃശൂര്‍: ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.ഇസ്രയേൽ എല്ലാ കാലത്തും തെമ്മാടി രാഷ്ട്രമാണ്. ലോകത്ത് സാധാരണ മര്യാദ പാലിക്കാത്തവരാണ് അവര്‍. അമേരിക്കയുടെ പിന്തുണയിൽ ഇസ്രയേൽ എന്തും ചെയ്യും ലോക സമാധാനത്തിന് ഭീഷണിയാണ് ഇസ്രായേല്‍. സമാധാനകാംക്ഷികൾ ഏറെ ഞെട്ടലോടെയാണ് ഇസ്രയേൽ ആക്രമണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, അഹമ്മദാബാദ് വിമാന അപകടം രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ദുരന്തം എന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അപകടത്തിന്റെ കാരണം കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Previous Post Next Post

Protect

Protect Right Click

نموذج الاتصال