പരാതിക്കാരിയായ നജുമ ബീവിയുടെ ഭർത്താവ് Google ൽ Copper Tandoor oven-നെ സെർച്ച് ചെയ്യുന്നതിനിടെ India MART-ൽ രജിസ്ട്രേഡ് ഉള്ള INDO EXPO എന്ന കമ്പനിയുടെ പരസ്യം കണ്ട് ആ കമ്പനിയുമായി വാട്ട്സ് ആപ്പ് മുഖേന നിരവധി ചാറ്റുകൾ നടത്തിയതിൽ അവർ Copper Tandoor oven-ൻറ വിവിധ ഫോട്ടോകളും പരസ്യങ്ങളും അയച്ചു കൊടുക്കുകയും ഫോട്ടോ കണ്ടപ്പോൾ ഇഷ്ടപ്പെട്ട ഒരു Copper Tandoor oven ഓർഡർ നൽകുകയും ചെയ്യുകയായിരുന്നു. തുടർന്ന് Rs-50,000/- രൂപ അയച്ച് കൊടുക്കുകയായിരുന്നു. പിന്നീട് oven ലഭിക്കാതെയായപ്പോൾ തട്ടിപ്പുകാർ ബന്ധപ്പെട്ടിരുന്ന ഫോൺ നമ്പറുകളിൽ വിളിച്ചിട്ടും ഓവൻ അയച്ചുതരാം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയും ചെയ്തതിൽ തട്ടിപ്പാണെന്ന് മനസിലാക്കിയാണ് പരാതി നൽകിയത്.
ഈ കേസില്‍ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതി India MART എന്ന ഷോപ്പിങ്ങ് പ്ലാറ്റ്ഫോമിൽ INDO EXPO Opp.MGF Malls T88 C.Malviya Nagar New Delhi e Copper Tandoor oven എന്ന വ്യാജ വിലാസത്തിൽ കമ്പനി രജിസ്റ്റർ ചെയ്ത് Copper Tandoor oven വിൽപനയുടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. സമാനമായ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള വിവരവും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ. എസ് ഐ മാരായ സാലിം.കെ, തോമസ്.സി.എം, തോമസ്.പി.എഫ്, സി.പി.ഒ.വിഷ്ണു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

